മഹര്‍, വധു, വരന്‍, വലിയ്യ്, സാക്ഷികള്‍ എന്നിവയാണ് ഇസ്ലാമില്‍ വിവാഹത്തിന് നിബന്ധനയായിട്ടുള്ളത്. വധുവിന്റെ പിതാവും വരനും തമ്മിലുള്ള ശക്തമായ കരാറാണ് വിവാഹം. വളരെ ലളിതമായ ഈ ചടങ്ങില്‍ മഹറായി ധനം തന്നെ വേണമെന്നില്ല, ഭക്ഷണ സല്കാരം നിര്‍ബന്ധിക്കുന്നുമില്ല..


ഈ തല്ക്കാല ജീവിത -ആയുസ്സിന്റെ ഇട്ടാവട്ടത്തില്‍ പരീക്ഷണമായി നല്‍കപ്പെട്ട സ്വാതന്ത്രത്തില്‍ നിന്ന്
അല്ലാഹു പരിശുദ്ധമാക്കിയ വിവാഹ കര്‍മ്മം
ആര്‍മാദിച്ചു ആഭാസമാക്കുകയാണ് മനുഷ്യര്‍ പലപ്പോഴും ചെയ്യുന്നത് .ഇത് കണ്ടു ഒരു പക്ഷേ ഭൂമി  പോലും ഈചപ്പുചവറുകളെ പുറന്തള്ളാന്‍ തിടുക്കംകൂട്ടുന്നുണ്ടാകും..

ആയുസിന്റെ നിമിഷസൂചികള്‍ താഴോട്ടു തിരിയുമ്പോഴും മടുത്ത മനസുമായി മണലാരിണ്യത്തിന്റെ കനല്‍ പെയ്യുന്ന ചൂടിലും പൊടിയുന്ന വിയര്‍പ്പിലുംകാത്തു വെച്ച പണം ആര്‍ഭാടവിവാഹാഘോഷത്തിനും വമ്പന്‍ വീട്നിര്‍മാണത്തിനുമായി ചിലവഴിക്കുമ്പോള്‍ താനും സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നവരുടെ കൂട്ടത്തില്‍ ഇടം നേടിയെന്ന അല്ലെങ്കില്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലായിയെന്നഭാവത്തിലാണ് ഒട്ടുമിക്കവരുടെയും മനസ്സ് .ശൈത്താന്റെ വരുതിയില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിച്ച്പണക്കൊഴുപ്പ് കാണിക്കുമ്പോള്‍ അല്ലാഹുവിന്റെകടുത്ത വിചാരണക്ക് വിധിക്കപ്പെടും എന്നാ ബോധം പാടെ വിസ്മരിക്കപ്പെടുകയാണ് .

No comments:

Post a Comment